തൃപ്പൂണിത്തുറ കൊച്ചി നഗരത്തിന്റെ ഒരു ഉപനഗരമാണ് . തൃപ്പൂണിത്തുറ അമ്പലങ്ങളുടെ നാടാണ്. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമാണ് ഈ നഗരം. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായ ഹില്‍ പാലസ് തൃപ്പൂണിത്തുറയ്ക്ക് അടുത്താണ് . ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് . പടിഞ്ഞാറ് കൊച്ചിയും കിഴക്ക് മൂവാറ്റുപുഴയും ആണ് അടുത്ത പ്രധാന പട്ടണങ്ങള്‍. എറണാകുളം - കോട്ടയം റോഡ് ഇതിലെയാണ് കടന്നു പോകുന്നത്. പൂണി എന്നത് കപ്പല്‍ എന്നും തുറ എന്നത് തുറമുഖത്തേയും സൂചിപ്പിക്കുന്നു. സംഘകാലത്ത് കേരളത്തില്‍ ഇന്നു കാണുന്ന തീരപ്രദേശങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്നു കാണുന്ന തൃപ്പൂണിത്തുറയായിരുന്നു അന്നത്തെ പ്രധാനം തുറമുഖം. പൂണിത്തുറയോട് തിരു എന്ന പ്രത്യയം ചേര്‍ന്നാണ് തൃപ്പൂണിത്തുറ ആയത്.