English| മലയാളം

അംഗന്‍വാടികള്‍ക്ക് സ്ഥലംവാങ്ങുന്നത് സംബന്ധിച്ച അറിയിപ്പ്

തൃപ്പൂണിത്തുറ നഗരസഭയില്‍ വികേന്ദ്രീകൃതാസൂത്രണം 2012-13 വാര്‍ഷികപദ്ധതി പ്രകാരം നടപ്പാക്കുന്ന 'അംഗന്‍വാടിക്ക് സ്ഥലംവാങ്ങല്‍' എന്നപദ്ധതിയ്ക്ക് അനുയോജ്യമായ ഭൂമി വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളുടെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന അനുയോജ്യമായ സ്ഥലങ്ങള്‍ നെഗോഷ്യേറ്റഡ് പര്‍ച്ചേസ് വ്യവസ്ഥയില്‍ വിട്ടുനല്‍കുവാന്‍ താല്‍പ്പര്യമുളള ഉടമസ്ഥരില്‍ നിന്നും ഉടമസ്ഥാവകാശരേഖകളും  കരംഅടച്ച രസീതും സെന്‍റ് ഒന്നിന് ഉദ്ദേശിക്കുന്ന മതിപ്പുവിലയും ആകെ വിസ്തീര്‍ണ്ണവും കാണിക്കുന്ന ഓഫറുകള്‍ ഉടമസ്ഥാവകാശ രേഖകള്‍ സഹിതം 11/01/2013 വെളളിയാഴ്ച രാവിലെ 11.00 മണിയ്ക്ക് മുമ്പായി നഗരസഭാ സെക്രട്ടറി മുമ്പാകെ നല്‍കേണ്ടതാണ്. ഇത് സംബന്ധിച്ചുളള വിശദാംശങ്ങള്‍ക്ക് നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ബന്ധപ്പെടേണ്ടതാണ്.

AttachmentSize
PW3-SO-179-13.pdf195.71 KB