English| മലയാളം

വിവരണം

വില്ലേജ്                         :     നടമ, തെക്കുംഭാഗം
താലൂക്ക്                         :     കണയന്നൂര്‍
അസംബ്ലി മണ്ഡലം        :     തൃപ്പൂണിത്തുറ
പാര്‍ലമെന്റ് മണ്ഡലം      :     എറണാകുളം

 
അതിരുകള്‍ 

വടക്ക്: തൃക്കാക്കരപഞ്ചായത്ത്,കൊച്ചി കോര്‍പ്പറേഷന്‍

കിഴക്ക് :തിരുവാങ്കുളം,ചോറ്റാനിക്കര പഞ്ചായത്തുകള്‍ 

തെക്ക് :ഉദയം പേരൂര്‍ പഞ്ചായത്ത്

പടിഞ്ഞാറ്  :മരട് മുനിസിപ്പാലിറ്റി,കൊച്ചി കോര്‍പ്പറേഷന്‍

 
ഭൂപ്രകൃതി 

  

  കൊച്ചി നഗരത്തിന്‍റെ ഉപനഗരമായി വികസിച്ചു വരുന്ന തൃപ്പൂണിത്തുറ നഗരസഭയുടെ ഏറ്റവും വലിയ പത്യേകത ശാന്ത സുന്ദരമായ വാസ സ്ഥലം എന്നതാണ്. കോണോത്തുപുഴയാണ് നഗരസഭയുടെ ഹൃദയ നാഡി. പരിമിതമായ തോതില്‍ കൃഷിയും മത്സ്യ ബന്ധനവും നടന്നുവരുന്നു. യുവതലമുറ കെട്ടിട നിര്‍മ്മാണ മേഖലയിലും മറ്റു സ്വകാരൃ തൊഴി  ല്‍ മേഖലകളിലും സജീവമായിരിക്കുന്നു. തെക്കുഭാഗത്ത് പൊക്കാളി പാടശേഖരങ്ങള്‍ നികത്തി വീടുവയ്ക്കുന്ന അവസ്ഥയിലാണ്. കണ്ടല്‍ കാടുക ള്‍ ധാരാളമായി ഈ ഭാഗത്ത് കണ്ടുവരുന്നു. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ഭൗതീകാവശ്യങ്ങ ള്‍ പച്ചപ്പിനെ മുറിച്ചു നീക്കുന്ന അവസ്ഥയിലാണ്. സമുദ നിരപ്പി ല്‍ നിന്നും ഏറെ ഉയരത്തി ല്‍ അല്ലാത്തതിനാ ല്‍ മഴക്കാലത്ത് വെള്ളപ്പൊക്കഭീഷണി നേരിടേണ്ടിവരുന്നു. 



ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ 

 

തൃക്കാക്കരക്ഷേത്രം, തേവരക്കാവ്, പുതിയകാവ്, കപ്പട്ടിക്കാവ്, നടമേല്‍ യാക്കോബായ പളളി, ഏരൂര്‍ കത്തോലിക്കാ പളളി, ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രം തുടങ്ങി നിരവധി പ്രസിദ്ധമായ ആരാധനാലയങ്ങള്‍ ഈ മുനിസിപ്പാലിറ്റിയിലുണ്ട്.
 
വിനോദസഞ്ചാര കേന്ദ്രങ്ങള്‍

  

 

ഹില്‍പാലസ്

          ഹില്‍പാലസ് അഥവ കുന്നിന്‍ മേല്‍‍ കൊട്ടാരം തുടക്കത്തില്‍ ഒരു നാലുകെട്ട് ആയിരുന്നു.  പിന്നീട് 1888 ല്‍ വെസ്റ്റേണ്‍ ശൈലിയിലുള്ള കൊട്ടാരം നിര്‍മ്മിച്ചു. കാലാകാലങ്ങളിലെ കൂട്ടി ച്ചേര്‍ക്കലുകള്‍ക്ക് ശേഷം  51.75 ഏക്കര്‍ വിസ്തൃതിയുള്ള പ്രദേശത്ത് 1,30,000 സ്കൊയ ര്‍  ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കൊട്ടാര സമുച്ചയമാണ് ഇന്നുകാണുന്നത്. രാമവര്‍മ്മ പരീക്ഷിത്തു തമ്പുരാനാണ് ഇവിടത്തെ അവസാനത്തെ രാജാവ്. 1981 ല്‍ പാലസ് ബോര്‍ഡില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തു.  

 

ഡച്ചുകാര്‍ നിര്‍മ്മിച്ച കളിക്കോട്ട പാലസും മണിമാളികയും അമ്മത്തമ്പുരാന്‍ കോവിലകവും ഊട്ടുപുരമാളികയും ഇവിടെ സ്ഥിതിചെയ്യുന്നു. 1603- ല്‍ തീപ്പെട്ട രാജാവിന്റെ കാലത്തില്‍ നിര്‍മ്മിച്ച ഹില്‍ പാലസ് ഇന്ന് ചരിത്രമ്യൂസിയമാണ്.