English| മലയാളം

ജനസേവന കേന്ദ്രം

 

ജനസേവന കേന്ദ്രം

          പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സുതാര്യമായി ലഭ്യമാക്കുന്നതിന് നഗരസഭയില്‍ ഒരുക്കിയ സംവിധാനമാണ് ജനസേവന കേന്ദം. മനോഹരമായി ക്രമീകരിച്ചിട്ടുള്ള ഈ കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച ജനസമ്പര്‍ക്ക സംവിധാനത്തിലൂടെനികുതികളും ഫീസുകളും ഒടുക്കുന്നതിനും പൊതുജനങ്ങള്‍ക്കു പരാതികള്‍ സമര്‍പ്പിക്കുന്നതിനും അപേക്ഷകള്‍ സമര്‍പ്പിച്ച് കൈപ്പറ്റ് രസീത് ലഭ്യമാക്കുന്നതിനും മറ്റ് സേവന വിവരങ്ങളെക്കുറിച്ച് അറിയുന്നതിനും സാധിക്കുന്നു. 2005 ല്‍ നിലവില്‍ വന്ന ഈ സംവിധാനത്തിന്‍റെ ലക്ഷ്യം ജനസേവനം മെച്ചമാക്കുക എന്നതാണ്. നഗരസഭയിലെ വിവിധ സെക്ഷനുകളുമായി ബന്ധപ്പെട്ട നാനാതരം സേവനങ്ങള്‍ ഫ്രണ്ട് ഓഫീസില്‍ നിന്നും ലഭ്യമാകുന്നു എന്നുള്ളതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത.